തൈക്കാട്ടുശേരി ബ്ലോക്കിൽ ജീവനി പദ്ധതിക്ക് തുടക്കമായി
ആലപ്പുഴ: വിഷരഹിത പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ തൈക്കാട്ടുശേരി ബ്ലോക്ക്തല ഉദ്ഘാടനം അഡ്വ എ എം ആരിഫ് എം പി നിര്‍വ്വഹിച്ചു. പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയാണ് ദുർബലാവസ്ഥ അതിജീവിച്ചു മുന്നേറാനുള്ള യത്നത്തിലാണ് സര്‍ക്കാരെന്നും ജീവനി പോലുള്ള പദ്ധതികള്‍ ജനങ്ങളെ കൃഷിയുമായി കൂടുതല്‍ അടുപ്പിക്കുമെന്നും എം പി പറഞ്ഞു.ജൈവ കാര്‍ഷിക മേളയുടെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും അഡ്വ ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ജൈവ കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനം, ആത്മ സംഘങ്ങളുടെയും കുടുംബശ്രീ കര്‍ഷകരുടെയും മൂല്യ വര്‍ധിത ഉത്പന്ന- പ്രദര്‍ശനം,കര്‍ഷക സംഗമം എന്നിവ മേളയ്ക്ക് മാറ്റുകൂട്ടി. 'ജൈവ പച്ചക്കറിക്കൃഷിയും ശാസ്ത്രീയ പരിചരണ മുറകളും' എന്ന വിഷയത്തില്‍ റിട്ട. കൃഷി അസിറ്റന്റ് ഡയറക്ടര്‍ വേണുഗോപാല്‍ ക്ലാസ്സെടുത്തു.
'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന ആശയത്തിലൂന്നി 2020 ജനുവരി ഒന്ന് മുതല്‍ 2021 ഏപ്രില്‍ വരെയാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിന്റെ ഭാഗമായി വിദ്യാലയങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ തരിശ് ഭൂമിയില്‍ കൃഷി വ്യാപിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല സെല്‍വരാജ്, വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗം പി.എം പ്രമോദ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലത ജി. പണിക്കര്‍, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ എം.എല്‍ ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ചിത്രമുണ്ട്) ചിത്രാവിവരണം:1. തൈക്കാട്ടുശേരി ബ്ലോക്കില്‍ ജീവനി പദ്ധതിയുടെ ഉദ്ഘാടനം അഡ്വ എ.എം ആരിഫ് എം പി നിര്‍വഹിക്കുന്നു
2. തൈക്കാട്ടുശേരി ബ്ലോക്കില്‍ സംഘടിപ്പിച്ച കാര്‍ഷിക മേളയുടെ ഉദ്ഘാടനം അഡ്വ ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.
- Log in to post comments