Post Category
ഉത്സവം 2020 ഫെബ്രുവരി 22 മുതല്‍
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളീയ കലാരൂപങ്ങളുടെ മഹോത്സവമായ ഉത്സവം 2020 ഫെബ്രുവരി 22 മുതല്‍ 28 വരെ ജില്ലയിലെ വിവിധ വേദികളില്‍ നടക്കും.
ജില്ലാതല ഉദ്ഘാടനം ആശ്രാമം ചില്‍ഡ്രന്‍സ് പാര്ക്കിന് സമീപമുള്ള നീലാംബരി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ മേയര്‍ ഹണി ബഞ്ചമിന് നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനാകും.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഗിരീഷ്കുമാര്‍, ഡി റ്റി പി സി സെക്രട്ടറി സി സന്തോഷ്കുമാര്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ പി രവീന്ദ്രന്, ഡി റ്റി പി സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ എ കെ സവാദ്, അഡ്വ ജി മുരളീധരന്, കെ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments