Skip to main content

സാംസ്‌കാരിക സംഘടനകള്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

1955 ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാര്‍മിക സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളില്‍ (സാംസ്‌കാരിക സംഘടനകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ മുതലായവ) യഥാസമയം രേഖകള്‍ ഫയല്‍ ചെയ്യാത്ത സംഘടനകള്‍ക്ക് പിഴത്തുകയില്‍ ഇളവ് നല്‍കാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം പ്രയോജനപ്പെടുത്തി രജിസ്റ്ററില്‍ നിന്നും പേര് നീക്കം ചെയ്യല്‍ മുതലായ നടപടികളില്‍ നിന്നും ഒഴിവാകുവാന്‍ സംഘങ്ങളെ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ ജില്ലാ രജിസ്ട്രാര്‍(ജനറല്‍) ഓഫീസിലും 0474-2793402 നമ്പരിലും ലഭിക്കും.

date