ജില്ലയിലെ ആദ്യ ഗ്രാമീണചന്ത ഇളമ്പള്ളൂരില്‍ യാഥാര്‍ഥ്യമായി
ജില്ലയിലെ ആദ്യ ഗ്രാമീണചന്ത(വില്ലേജ് ഹാട്ട്) എന്ന ഖ്യാതി ഇനി ഇളമ്പള്ളൂരിന് സ്വന്തം. ഗ്രാമീണചന്തയുടെ ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ് നിര്‍വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്തില്‍ നിരവധി കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജില്ലയിലെ ആദ്യ ഗ്രാമീണചന്ത എന്ന നേട്ടത്തിലേക്ക് എത്തിച്ചതില്‍ തൊഴിലുറപ്പ് പദ്ധതിയും പഞ്ചായത്തും ഒരുപോലെ പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപന്‍ അധ്യക്ഷയായി.
ചടങ്ങിനോട് അനുബന്ധിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തൊഴിലുറപ്പ് പദ്ധതി ജീവനക്കാരെ വേദിയില്‍ ആദരിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന ഗ്രാമീണചന്തയുടെ പ്രവര്‍ത്തനങ്ങള്‍ രണ്ടു മാസംകൊണ്ടാണ് പൂര്‍ത്തിയായത്.
ആലുംമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്രാമീണചന്തയുടെ ഗുണം ലഭ്യമാകുക പ്രധാനമായും മത്സ്യത്തൊഴിലാളികള്‍ക്കാണ്. ആഴ്ച്ച ചന്തയായി പ്രവര്‍ത്തിക്കുന്നത് ദിവസചന്തയാക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകുമാരി, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപകുമാര്‍, സിന്ധു ഗോപന്‍, ഷൈല മധു, പഞ്ചായത്ത് അംഗങ്ങള്‍, ബി ഡി ഒ ജോര്‍ജ് അലോഷ്യസ്, പഞ്ചായത്ത് സെക്രട്ടറി സ്റ്റീഫന്‍ മോതിസ്, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍ ശ്രീരാജ്, ഓവര്‍സീയര്‍ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments