ദേശീയ വിരവിമുക്ത ദിനം ആരോഗ്യമുള്ള കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്ത് - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ആരോഗ്യമുള്ള കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്താണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി. ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല പരിപാടി തേവള്ളി ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള 5,86,349 കുട്ടികള്‍ക്കാണ് ഗുളിക നല്‍കിയത്. അങ്കണവാടികളിലും വിദ്യാലയങ്ങളിലുമായാണ് ആല്‍ബന്‍ഡസോള്‍ ഗുളിക വിതരണം ചെയ്തത്. 'വിരവിമുക്ത കുട്ടികള്‍, ആരോഗ്യമുള്ള കുട്ടികള്‍' എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.
സ്കൂളുകളിലും അങ്കണവാടികളിലും പോകാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അടുത്തുള്ള അങ്കണവാടിയില്‍ നിന്നും ഗുളികകള്‍ ലഭ്യമാക്കും. ഇന്നലെ (ഫെബ്രുവരി 25) ഗുളികകള്‍ കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് നടക്കുന്ന സമ്പൂര്‍ണ വിരവിമുക്ത ദിനത്തില്‍ ഗുളികകള്‍ നല്‍കും.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ മുഖ്യാതിഥിയായി. ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അധ്യക്ഷയായി. ആര് സി എച്ച് ഓഫീസര്‍ ഡോ വി കൃഷ്ണവേണി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ് ഹരികുമാര്‍, പ്രിന്‍സിപ്പല്‍മാരായ ഡോ എന്‍ ഗീത, പി എസ് അസിതകുമാരി, ഹെഡ്മാസ്റ്റര് എച്ച് നൗഷാദ്, ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടിജു റേയ്ചല്‍ തോമസ്, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ജയശങ്കര്‍, ഡോ.സന്ധ്യ, ഡോ ജെ മണികണ്ഠന്, മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments