മഴവില്‍ 2020; ജില്ലാതല ബഡ്സ് കലോത്സവം ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 28)
ഭിന്നശേഷിയുള്ള കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ബഡ്സ് കലോത്സവം - മഴവില്‍ 2020 ന്റെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 28) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നിര്‍വഹിക്കും. രാവിലെ 10 ന് സോപാനം ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഡ്വ എസ് വേണുഗോപാല്‍ അധ്യക്ഷനാകും.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ എസ് രമാദേവി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജി അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് നാലിന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി ജെ ആന്റണി, ജില്ലാ ഇന്‍ഫമേഷന്‍ ഓഫീസര്‍ സി അജോയ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും.
- Log in to post comments