മണിനാദം നാടന്‍പാട്ട് മത്സരം ഇന്ന് (ഫെബ്രുവരി 29)
കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം യുവ ക്ലബ്ബുകള്‍ക്കായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന മണിനാദം നാടന്‍പാട്ട് മത്സരം ഇന്ന് (ഫെബ്രുവരി 29) കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. മേയര്‍ ഹണി ബഞ്ചമിന്‍ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോര്‍ഡ് അംഗം സി ആര്‍ മഹേഷ് അധ്യക്ഷനാകും.
ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി ഷീജ, കടപ്പാക്കട ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍ മോഹനന്‍, കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് അഡ്വ ജി സത്യബാബു, യൂത്ത് കമ്മിറ്റി കണ്‍വീനര്‍ ഡി ഷൈന്‍ദേവ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുക്കും.
സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മുന്‍ മേയര്‍ വി രാജേന്ദ്രബാബു നിര്‍വഹിക്കും.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ക്ലബ്ബിന് മാര്‍ച്ച് ആറിന് ചാലക്കുടിയില്‍ നടക്കുന്ന സംസ്ഥാന മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം.
- Log in to post comments