Post Category
അന്താരാഷ്ട്ര വനിതാദിനം; ചുമര്‍വര മത്സരം തുടങ്ങി
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചുമര്‍ചിത്ര രചനാ മത്സരം തുടങ്ങി. ജില്ലാ ജയിലിന്റെ മതിലില്‍ വരച്ചുകൊണ്ട് ജില്ലാ കല്കടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ആരോഗ്യപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ സ്ത്രീകളുടെ അവകാശങ്ങളും സംവിധാനങ്ങളുമെന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചുമര്‍ചിത്ര രചന. സമൂഹത്തെ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങള്‍ ചിത്രം വരയിലൂടെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. വനിത ശിശുവികസന ഓഫീസര്‍ എസ് ഗീതാകുമാരി, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ചിത്രകാരന്‍മാരായ രാഹുല്‍, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് അഞ്ചുവരെയാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ചുമര്‍ ചിത്രരചനാ മത്സരം നടക്കുക.
date
- Log in to post comments