Skip to main content

സുരക്ഷിതരാക്കാം കുരുന്നുകളെ: ഒപ്പമുണ്ട് 'എയ്ഞ്ചല്‍'

കുരുന്നു മനസുകള്‍ക്ക് സുരക്ഷാ പാഠങ്ങള്‍ ഒരുക്കി 'എയ്ഞ്ചല്‍'. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മാലാഖ ബോധവത്കരണമാണ് സ്‌കൂളുകളില്‍ വിജയകരമായി മുന്നേറുന്നത്.
ജനുവരിയില്‍ ആരംഭിച്ച പദ്ധതി മാര്‍ച്ചോടെ അവസാനിക്കും. അതിക്രമങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സ്വയം പ്രാപ്തരാകാനുള്ള ബാലപാഠങ്ങള്‍ മാലാഖയിലൂടെ കുട്ടികള്‍ ഇതിനകം അഭ്യസിച്ചു കഴിഞ്ഞു.
സംസ്ഥാന വ്യാപകമായ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും  പദ്ധതിക്ക് തുടക്കമായത്. ജില്ലയിലെ 19 പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പദ്ധതി നടപ്പിലാക്കി വരുന്നു. കുട്ടികളോടൊപ്പം അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്കും ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നുണ്ട്.
പൊതുഇടങ്ങളും ഭവനങ്ങളും കുട്ടികള്‍ക്കായി  സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരായി  അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയോടനുബന്ധിച്ച് വാവ എക്‌സ്പ്രസ് - ബോധവത്കരണ വാഹനം സിറ്റി പോലീസ് പരിധിയില്‍ നാടകം,  ഫ്‌ളാഷ് മോബ് എന്നിവ നടത്തും. ആവശ്യമുള്ള കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് സംവിധാനവും നല്‍കും

date