Skip to main content

തൊഴില്‍ പരിശീലനം  

ഫര്‍ മേക്കിങ്(പാവ നിര്‍മാണം), തുണി ബാഗ്, ജൂട്ട് ബാഗ് നിര്‍മാണം, എന്നിവയില്‍ സ്റ്റൈപ്പന്റോടെയുള്ള തൊഴില്‍ പരിശീലനത്തിന് ജില്ലയിലെ 15 നും 45 ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്,    സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളുമായി മാര്‍ച്ച് അഞ്ചിന് വൈകിട്ട് നാലിനകം സെന്ററില്‍ എത്തണം.പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിരജോലി ഉറപ്പു വരുത്തുമെന്ന് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
              വിലാസം - പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക് സമാജ്, കൊട്ടാരം നഗര്‍-56, ഹൈസ്‌കൂള്‍ ജംഗ്ഷന്‍-കോട്ടമുക്ക് റോഡ്, കൊല്ലം-13. ഫോണ്‍: 0474-2797478, 9387224936.

date