Post Category
സൗജന്യ തൊഴില്‍ പരിശീലനം; തിരഞ്ഞെടുപ്പ് ഇന്ന്(മാര്‍ച്ച് 3)
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ പി എം കെ വി വൈ പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ഇതിനായുള്ള തിരഞ്ഞെടുപ്പ് ഇന്ന് (മാര്‍ച്ച് 3) രാവിലെ 9.30 ന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പത്താം ക്ലാസും അതിനു മുകളില്‍ യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം. നഴ്‌സിംഗ് അസിസ്റ്റന്റ്, ടൂറിസം, ടെലികോം, റീട്ടെയ്ല്‍ മാനേജ്‌മെന്റ്, ഫാഷന്‍ ഡിസൈനിംഗ്, ഫീല്‍ഡ് ടെക്‌നീഷ്യന്‍, സി സി ടി വി ടെക്നീഷ്യന്‍, ബ്യൂട്ടി തെറാപ്പിസ്റ്റ് എന്നീ കോഴ്‌സ്‌കളാണ് നടത്തുന്നത്. പ്രായപരിധി 18 നും 35 നും ഇടയില്‍. പരിശീലന കാലാവധി ആറു മാസം. സ്റ്റൈപ്പന്റ് ലഭിക്കും. വിശദ വിവരങ്ങള്‍ 8113898728, 8136847748 എന്നീ നമ്പരുകളില്‍ ലഭിക്കും.
date
- Log in to post comments