Skip to main content

കാസര്‍കോട് വികസന പാക്കേജ്: 19.99 കോടി രൂപയുടെ      24 പ്രവൃത്തികള്‍ക്ക് ഭരണാനുമതി

 

     കാസര്‍കോട് വികസന പാക്കേജില്‍ 2017-18 സാമ്പത്തിക വര്‍ഷം 19.99 കോടി രൂപയുടെ 24 പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.  
    ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കൂവാരയില്‍ വി.സി.ബി യും ട്രാക്ടര്‍ വേയും നിര്‍മ്മാണം (75.00 ലക്ഷം രൂപ), കുറ്റിക്കോല്‍ പഞ്ചായത്തിലെ ഉന്തത്തടുക്കയില്‍ വിസിബി ആന്റ് ലീഡിംഗ് ചാനലിന് (51.00 ലക്ഷം), കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ പാലാര്‍ കിഴക്കെ വളപ്പില്‍ വി.സി.ബി നിര്‍മ്മാണം (45.00 ലക്ഷം രൂപ), മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ കല്ലുകണ്ടത്തില്‍ ട്രാക്ടര്‍ വേയോടുകൂടിയ വി.സി.ബി നിര്‍മ്മാണം(100 ലക്ഷം രൂപ), കമ്പല്ലൂര്‍ ഗവ.ഹൈസ്‌കൂളിന് കെട്ടിട നിര്‍മ്മാണം (100 ലക്ഷം രൂപ), മടിക്കൈ 2 ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കെട്ടിട നിര്‍മ്മാണം (160.13 ലക്ഷം രൂപ), കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ നമ്പ്യാര്‍ക്കല്ലില്‍ റിവര്‍ വ്യൂ പാര്‍ക്ക് നിര്‍മ്മാണം (113.30 ലക്ഷം), കുമ്പള ഗ്രാമ പഞ്ചായത്തില്‍ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മാണം(216.54 ലക്ഷം രൂപ), ബളാല്‍ ഗ്രാമ പഞ്ചായത്തിലെ മണിക്കുട്ടിച്ചാലില്‍ കല്ലന്‍ച്ചിറ-വെളളരിക്കുണ്ട് തോടില്‍ വി.സി.ബി നിര്‍മ്മാണം (45.00ലക്ഷം രൂപ), കളളാര്‍ ഗ്രാമ പഞ്ചായത്തിലെ പൂക്കയത്ത് പാലത്തോട് കൂടി  ചെക്ക് ഡാം നിര്‍മ്മാണം (100.00 ലക്ഷം), കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ പെരുമ്പളക്കടവ്-ചാല, ബെദിര റോഡ് അഭിവൃദ്ധിപ്പെടുത്തല്‍(192.00 ലക്ഷം), മൊഗ്രാല്‍ പുത്തൂര്‍ ജുമാ മസ്ജിദ്-പളളത്തി റോഡ് കോക്രീറ്റിംഗ് (28.00 ലക്ഷം രൂപ), ചെങ്കള ഗ്രാമ പഞ്ചായത്തിലെ ചേരൂര്‍ കടവ്- കെ.കെ. ചേരൂര്‍ കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍-(59.00 ലക്ഷം രൂപ), ചെങ്കള പഞ്ചായത്തിലെ കെ.കെ. കുന്ന്് മൂലയില്‍ കൂത്തോട്ടി - മദിരാശി കെ.കെ. ചേരൂര്‍ ലിങ്ക് റോഡ് നിര്‍മ്മാണം (67.00 ലക്ഷം രൂപ), കുമ്പള ഗ്രാമ പഞ്ചായത്തിലെ ഉജാര്‍-കൊടിയമ്മ സ്‌കൂള്‍ റോഡ് (77.00 ലക്ഷം രൂപ), മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ പാണ്ട്യല്‍ മഞ്ചേശ്വരം ഹാര്‍ബര്‍ റോഡ്(60.10 ലക്ഷം രൂപ),  കുമ്പള ഗ്രാമ പഞ്ചായത്തിലെ കോയിപ്പാടി കടപ്പുറം ലിങ്ക് റോഡ് (23.50 ലക്ഷം രൂപ), കുമ്പള ഗ്രാമ പഞ്ചായത്തിലെ കോയിപ്പാടി കടപ്പുറം-കൊപ്പളം റോഡ് (89.00 ലക്ഷം രൂപ), കുമ്പള ഗ്രാമ പഞ്ചായത്തിലെ മൊഗ്രാല്‍ മിലാദ് നഗര്‍ താഴെ വളപ്പ് റോഡ് റോഡ് (42.00 ലക്ഷം രൂപ), കുമ്പളപളളി തുമിച്ചിപ്പൊയില്‍ റോഡില്‍ കുമ്പളപ്പളളി പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി(2.20 ലക്ഷം രൂപ), കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് കുടിവെളള പദ്ധതി (100.00 ലക്ഷം രൂപ), ചെര്‍ക്കള ജി.എം.യു.പി സ്‌കൂളിന് അടിസ്ഥാന സൗകര്യ വികസനം (53.00 ലക്ഷം രൂപ)തായൂര്‍ ഗവ. ഹൈസ്‌കൂളിന് കെട്ടിട നിര്‍മ്മാണം (100.00 ലക്ഷം രൂപ), പിലിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കെട്ടിട നിര്‍മ്മാണം(100.00 ലക്ഷം രൂപ) എന്നീ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചതെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
 

date