Skip to main content

സൗജന്യ തൊഴില്‍ പരിശീലനത്തിന കൗണ്‍സിലിംഗ്

കുടുംബശ്രീ വഴി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യയോജന പദ്ധതിയിലൂടെ നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനുള്ള കൗണ്‍സിലിംഗ് ഫെബ്രുവരി എട്ടിന് രാവിലെ  10.30 ന് തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തുന്നു.   പരിശീലനത്തില്‍  ഗ്രാമീണ മേഖലയിലെ 18-നും 35-നും ഇടയില്‍ പ്രായമുള്ള ബി.പി.എല്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ആശ്രയ കുടുംബാംഗങ്ങള്‍ വിഭാഗത്തിലുള്ളവര്‍ക്ക് പങ്കെടുക്കാം.  പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയില്‍ നിയമനം നല്‍കും. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി  / പ്ലസ് ടു / വി.എച്ച്.എസ്.സി. ഫോണ്‍ 9074611961, 04832 733470.

 

date