Skip to main content

കോവിഡ് 19; സുസജ്ജമായി ആംബുലന്‍സ് വിന്യാസം

കൊറോണ നിയന്ത്രണത്തില്‍ ആംബുലന്‍സ് സേവനം ഫലപ്രദമാക്കി ആരോഗ്യ വകുപ്പ്. 24 മണിക്കൂറും സജ്ജമായി 14 ആംബുലന്‍സുകളും ഇരട്ടി ഡ്രൈവര്‍മാരുമാണ് ജാഗരൂഗരായി പ്രവര്‍ത്തിക്കുന്നത്. ജില്ലാ കേന്ദ്രങ്ങളില്‍ ഏഴു ആംബുലന്‍സുകള്‍ കൂടാതെ സാമ്പിള്‍ ശേഖരണത്തിനായി പുനലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര താലൂക്കാശുപത്രികളില്‍ ഒന്നു വീതവും ഡി എം ഒ ഓഫീസ്, ആര്യങ്കാവ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില്‍ രണ്ടു വീതവും ആംബുലന്‍സ് സജ്ജമാണ്.

date