Post Category
കോവിഡ് 19; നിര്‍ദേശങ്ങള്‍ പാലിക്കണം
മത്സ്യബന്ധന മേഖലകളിലെ കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരം നിലവില്‍ ജില്ലയിലെ പോര്‍ട്ട് കൊല്ലത്ത് മാത്രം നടത്തി വരുന്ന മത്സ്യ ലേലം വാടി, മൂതാക്കര, ജോനാകപ്പുറം എന്നിവിടങ്ങളിലേക്ക് കൂടി മാറ്റണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മത്സ്യഗ്രാമങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന വള്ളങ്ങള്‍ അതത് ലാന്‍ഡിങ് സെന്ററുകളില്‍ തന്നെ അടുപ്പിക്കേണ്ടതുമാണ്. ലാന്‍ഡിങ് സെന്ററുകളില്‍ സൂക്ഷിച്ചിരിക്കുന്ന വലകളും, മറ്റ് അനുബന്ധ ഉപകരണങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്നും നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ഇതരസംസ്ഥാന വളളങ്ങള്‍ അടിയന്തരമായി തീരംവിട്ട് പോകേണ്ടതുമാണ്.
date
- Log in to post comments