Skip to main content

കോവിഡ് 19 ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ ഗ്രാമങ്ങളിലേക്കും

ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പെയിന്‍ ജില്ലയില്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. യുവജനങ്ങളും ബഹുജന സംഘടനകളുമാണ് ക്യാമ്പയിന്‍ ഏറ്റെടുത്തത്. ആരോഗ്യ വകപ്പു തയ്യാറാക്കിയ ബോധവത്കരണ സന്ദേശങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയ ബ്രേക് ദ ചെയിന്‍ കിയോസ്‌കുളില്‍ പൊതുജന പങ്കാളിത്തം വര്‍ധിച്ചു.
കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ്  ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ലക്ഷ്യം. സംഘടനകള്‍ വഴി ഓഫീസുകളിലേക്ക് ആവശ്യമായ ഹാന്‍ഡ് സാനിറ്റൈസറുകളും വിതരണം ചെയ്തു തുടങ്ങി. അടുത്ത രണ്ടാഴ്ചകളില്‍ ഈ പ്രവര്‍ത്തനം ശക്തമാക്കുകയാണെങ്കില്‍ രോഗപ്രതിരോധം ഫലപ്രാപ്തിയിലെത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

 

date