കോവിഡ് - 19 ഗ്രാമതലത്തില്‍ കമ്മിറ്റികള്‍ സജീവം
കോവിഡ്-19 രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തുന്നവരെക്കുറിച്ച് വ്യക്തമായ വിവരശേഖരണത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഗ്രാമപഞ്ചായത്തുതലത്തിലും വാര്‍ഡ് തലത്തിലും കമ്മറ്റികള്‍ സജീവമായതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. വാര്‍ഡ് തലത്തില്‍ ഗ്രാമപഞ്ചായത്തംഗം, ആശാ പ്രവര്‍ത്തകര്‍, തിരഞ്ഞെടുത്ത നാല് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയതാണ് കമ്മറ്റിയുടെ ഘടന. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങിയതാണ് കമ്മറ്റി.
ലോക്ക് ഡൗണ്‍ കൃത്യമായി നടപ്പാക്കല്‍, രോഗപ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ സംഘാടനം, രോഗപ്രതിരോധ തയ്യാറെടുപ്പുകളുടെ നിരീക്ഷണവും മോണിറ്ററിംഗും, കൊറോണ കെയര്‍ സെന്ററുകള്‍ക്കായി ഏറ്റെടുത്ത കെട്ടിടങ്ങളുടെ പരിപാലനം, ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കല്‍, പരിസരശുചിത്വം ഉറപ്പാക്കല്‍, രോഗത്തിന്റെ സാമൂഹ്യവ്യാപനം തടയല്‍, ഹോം ഐസൊലേഷന്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍, ഭക്ഷണത്തിന്റെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കല്‍, പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കല്‍ തുടങ്ങിയവയാണ് കമ്മറ്റികളുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍.
ജില്ലയിലെ 68 ഗ്രാമപഞ്ചായത്തിലെയും വാര്‍ഡുതല കമ്മറ്റികളുടെയും പഞ്ചായത്തുതല കമ്മറ്റികളുടെയും അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വേേു:െ//ററുസീഹഹമാിലം.െയഹീഴുെീ.േരീാ എന്ന ബ്ലോഗില്‍ ലഭ്യമാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് അറിയിച്ചു.
- Log in to post comments