Skip to main content

ദേശീയ വിര വിമുക്തി ദിനം ജില്ലാതല ഉദ്ഘാടനം നടത്തി.

ദേശീയ വിരവിമുക്തി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍  നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. 1- 19 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് വിരക്കെതിരെ ആല്‍ബന്റസോള്‍ ഗുളികകള്‍ നല്‍കുന്നത്.
 ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന മുഖ്യ പ്രഭാഷണം നടത്തി. ആര്‍.സി.എച്ച് ഓഫീസര്‍ ആര്‍.രേണുക, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പത്തത് ആരിഫ്, വാര്‍ഡ് മെമ്പര്‍ ഇ.പി.അരുണ്‍, ലത സി.ആര്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ടി.എം ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.

 

date