Skip to main content

കോവിഡ് 19 കൊറോണ കണ്‍ട്രോള്‍ സെല്‍, സി സി സി ആന്റ് ആര്‍ സി മോണിറ്ററിംഗ് ടീം രൂപീകരിച്ചു

കൊറോണ കെയര്‍ സെന്ററുകളും റീഹാബിലിറ്റേഷന്‍ സെന്ററുകളും ഇനി മുതല്‍ അതതു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക. സുഗമമായ പ്രവര്‍ത്തനത്തിന് ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് വോളന്റിയര്‍, ജെ പി എച് എന്‍ എന്നിവര്‍ അടങ്ങിയ ടീം നേതൃത്വം നല്‍കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ കോര്‍ഡിനേറ്റ് ചെയ്യും. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപര്‍വൈസര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.  ജില്ലാതല ഏകോപനത്തിനായി ജില്ലാ കണ്‍ട്രോള്‍ സെല്‍ ഓഫീസര്‍മാരായി ഡോ രോഹന്‍, പി എച്ച് സി നെടുമ്പന, ഡോ ജോണ്‍ പി എച് സി ശക്തികുളങ്ങര എന്നിവരെ നിയോഗിച്ചു.

 

date