Post Category
കോവിഡ് 19 സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്നിന് തുടങ്ങും
ജില്ലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ തീരുമാന പ്രകാരമുള്ള സൗജന്യ റേഷന്‍ സാധനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ആള്‍ക്കൂട്ടമില്ലാത്ത രീതിയില്‍ ടോക്കണ്‍ സമ്പ്രദായത്തിലാകും റേഷന്‍ വിതരണം നടത്തുക. അര്‍ഹതപ്പെട്ടവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ചെയ്യുമെന്നും റേഷന്‍ വാങ്ങാന്‍ വീടുവിട്ട് വരാന്‍ കഴിയാത്തവര്‍ക്ക് സാധനങ്ങള്‍ വീട്ടിലെത്തിച്ച് കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
date
- Log in to post comments