പദ്ധതി നിര്‍വഹണത്തില്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമത്
മാതൃക വികസന പ്രവര്‍ത്തനങ്ങളിലൂടെ മികവ് തെളിയിക്കുന്ന കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന് വീണ്ടും അംഗീകാരം. 2019-20 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത്. പദ്ധതി നിര്‍വഹണത്തിനായി അനുവദിച്ച തുകയുടെ 99.53 ശതമാനവും ചെലവഴിച്ചാണ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയത്.
5.24 കോടിരൂപയാണ് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചിരുന്നത്. ഇതില്‍ 5.21 കോടി രൂപയും ചെലവഴിച്ചാണ് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ ഇരുപത്തി നാലാം സ്ഥാനവും ലഭിച്ചത്.
കൃഷിഭവനോടൊപ്പം ചേര്‍ന്ന് വിജയകരമായി ജൈവ പച്ചക്കറി കൃഷി ചെയ്തതിന് ഈ വര്‍ഷത്തെ മികച്ച ജൈവ പഞ്ചായത്തിനുള്ള അവാര്‍ഡും കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കൃത്യമായ ആസൂത്രണത്തിലൂടെയും ചിട്ടയായ പദ്ധതി നിര്‍വഹണത്തിലൂടെയുമാണ് കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് നേട്ടം കൈവരിച്ചത്. വരും വര്‍ഷങ്ങളിലും മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും പ്രസിഡന്റ് ആര്‍ എസ് ബിജു പറഞ്ഞു. കോവിഡ് 19 വൈറസ് വ്യാപനത്തിനെതിരായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Log in to post comments