Skip to main content

കോവിഡ് 19 ജില്ലയില്‍ രണ്ടു പേര്‍ കൂടി പോസിറ്റീവ്

മുംബൈയില്‍ നിന്നും ഖത്തറില്‍ നിന്നും തിരികെ ജില്ലയില്‍ എത്തിയ രണ്ടു സ്ത്രീകള്‍ക്കു കൂടി കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. രണ്ടു പേരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ ഫെബ്രുവരിയില്‍ ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും തിരിച്ച് മുംബൈ വഴി  എത്തിയ കടയ്ക്കല്‍ സ്വദേശിയാണ്. ഇവര്‍ കര്‍ശനമായ ഗൃഹ നിരീക്ഷണത്തിലായിരുന്നു. ഭര്‍ത്താവൊഴികെ മറ്റംഗങ്ങളെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ സാമ്പിള്‍ എടുക്കുകയും പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം ഭര്‍ത്താവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാമത്തെ പോസിറ്റീവ് കേസ് ഖത്തറില്‍ നിന്നും മസ്‌ക്കറ്റ് വഴി എത്തിയ നിലമേല്‍ സ്വദേശിയായ ഗര്‍ഭിണിയാണ്. പാരിപ്പള്ളിയില്‍ നിന്നും സാമ്പിള്‍ എടുത്തു. ഇവര്‍ പരിശോധനയ്ക്ക് എത്തിയ ഇട്ടിവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരെ ഗൃഹനീരീക്ഷണത്തിലും സ്ത്രീയുടെ കുടുംബത്തിലെ നാലുപേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം കണ്ടെയ്ന്‍മെന്റ് പ്രക്രിയയിലൂടെ അണുവിമുക്തമാക്കിയിട്ടുണ്ട്. നാളെ പ്രവര്‍ത്തനം ആരംഭിക്കും. രണ്ടു രോഗികളുടേയും റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതായും ജില്ലാ കലക്ടര്‍  ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

 

date