Skip to main content

കോവിഡ് 19 കൊറോണ കെയര്‍ സെന്ററുകള്‍  പൂര്‍ണ സജ്ജം

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി 122 കൊറോണ കെയര്‍ സെന്ററുകളിലായി ഒറ്റയ്ക്ക് കഴിയുന്നതിന് കിടക്ക സൗകര്യമുള്ള 3,325 മുറികളാണ് പൂര്‍ണ സജ്ജമായിട്ടുള്ളത്. നിലവില്‍ ഒന്‍പത് സെന്ററുകളിലായി 194 പേരാണ് പ്രത്യേക പരിചരണത്തിലുള്ളത്. ഇന്നലെ നാലുപേര്‍ മാത്രമാണ് പുതുതായി എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും എത്തുന്നവരെയാണ് കൊറോണ കെയര്‍ സെന്ററുകളില്‍ നേരിട്ട് പ്രവേശിപ്പിക്കുന്നത്. ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍  തുടരണം. രോഗപരിചരണം, ഭക്ഷണം, അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവ  കുറ്റമറ്റ രീതിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

 

date