കോവിഡ് 19 ഇട്ടിവ പ്രാഥമികാരോഗ്യകേന്ദ്രം: ശാസ്ത്രീയ അണുനശീകരണം നടത്തി
ജില്ലയില്‍ കോവിഡ് 19 പോസിറ്റീവ് ആയ ഇട്ടിവ സ്വദേശി പരിശോധനയ്ക്ക് എത്തിയ ഇട്ടിവ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശാസ്ത്രീയമായ അണുനശീകരണ പ്രവൃത്തികള്‍ നടത്തി. ഫയര്‍ ആന്റ് റെസ്ക്യൂ വകുപ്പ് ബ്ലീച്ച് സൊല്യൂഷന് ഉപയോഗിച്ചാണ് ഡിസ്ഇന്ഫെക്റ്റ്മെന്റ് നടത്തിയത്. തുടര്‍ന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പ്രോട്ടോക്കോള്‍ അനുസരിച്ച് ഹോസ്പിറ്റല്‍ കണ്ടെയ്ന്മെന്റ് പ്രോസസ് നടത്തി. അവശ്യ സേവനം ലഭ്യമാക്കുന്നതിന് പകരം സംവിധാനവും ഏര്‍പ്പെടുത്തി.
രോഗിയുമായി ഇടപഴകിയ ഡോക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരെ കര്‍ശന ഗൃഹനിരീക്ഷണത്തില്‍ വിട്ടു. പകരം മെഡിക്കല്‍ ഓഫീസര്‍ക്ക് ചാര്‍ജ് നല്‍കിയിട്ടുണ്ട്. പാരലല്‍ ടീമിനെ നിയോഗിച്ച് ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കും. ഇട്ടിവ പഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും ബോധവത്കരണ സന്ദേശം ഉച്ചഭാഷിണി വഴി നല്കി. ജില്ലാ മെഡിക്കല്‍ ഓഫീസ് തയ്യാറാക്കിയ ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍, ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് എന്നിവ വീടുകളില്‍ എത്തിക്കുന്നതിന് തുടക്കം കുറിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത അറിയിച്ചു.
- Log in to post comments