Skip to main content

കോവിഡ് 19 ജീവന്‍രക്ഷാ മരുന്നുകള്‍ വീട്ടിലെത്തിച്ച് റവന്യൂ സംഘം

ജീവന്‍രക്ഷാ മരുന്നുകള്‍ വീട്ടിലെത്തിച്ച് പുനലൂര്‍ താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥര്‍ മാതൃകയായി. ഇടമുളയ്ക്കല്‍ വില്ലേജില്‍ ഒഴുക്കുപാറയ്ക്കല്‍ ഷീജാ മന്ദിരത്തിലെ കുഞ്ഞുമോള്‍ക്ക് നിത്യേന കഴിക്കേണ്ട ജീവന്‍രക്ഷാ മരുന്നുകള്‍ തീര്‍ന്നതായി ജില്ലാ പഞ്ചായത്തംഗം കെ സി ബിനു പുനലൂര്‍ തഹസീല്‍ദാരെ അറിയിച്ചു. തുടര്‍ന്ന് തഹസീല്‍ദാര്‍ ജി നിര്‍മല്‍കുമാര്‍, എല്‍ ആര്‍ തഹസീല്‍ദാര്‍ ആര്‍ എസ് ബിജു രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഒരു മാസത്തേയ്ക്കുള്ള മരുന്നുകള്‍ സംഭരിച്ച് വീട്ടില്‍ എത്തിച്ചു.

 

date