Post Category
കോവിഡ് 19 സൗജന്യ കിറ്റ് വിതരണം 7,132 പേര് കൈപ്പറ്റി
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കിറ്റ് ജില്ലയില്‍ 7,132 പേര് കൈപ്പറ്റി. കൊല്ലം താലൂക്ക്(2,401), പത്തനാപുരം(2187), പുനലൂര്‍(2201), കരുനാഗപ്പള്ളി(183), കൊട്ടാരക്കര(149), കുന്നത്തൂര്‍(11) എന്നിങ്ങനെയാണ് കൈപ്പറ്റിയത്. എ എ വൈ കാര്‍ഡുടമകള്‍ക്കാണ് സൗജന്യ കിറ്റ് വിതരണം തുടങ്ങിയത്. 48,484 കാര്‍ഡുടമകളാണ് ജില്ലയിലുള്ളത്. എ എ വൈ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണത്തിന് ശേഷം പിങ്ക് കാര്‍ഡുകാര്‍ക്കുള്ള സൗജന്യ കിറ്റ് നല്കി തുടങ്ങും. ഏപ്രില്‍ 30 നകം മറ്റെല്ലാ കാര്‍ഡുകാരുടെയും വിതരണം പൂര്‍ത്തിയാക്കും. ജില്ലയിലെ 7,44,922 കാര്‍ഡുടമകളില്‍ 6,77,339 പേരും സൗജന്യ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്.
date
- Log in to post comments