Skip to main content

ഓഖി ദുരിതാശ്വാസം: തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരുടെ സംഭാവന കൈമാറി

 

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സംഭാവനയുടെ ആദ്യഗഡു ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. 25,59,131 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, എന്നിവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.586/18

date