Post Category
കോവിഡ് 19 ഈസ്റ്റര്‍ ദിനത്തിലും വിശ്രമമില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍: 14102 വീടുകള്‍ സന്ദര്‍ശിച്ചു
കോവിഡ്- 19 സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ കൊല്ലം മാതൃകയാകുന്നു. നിലവില്‍ 1234 വാര്‍ഡുകളിലായി ആരോഗ്യ പ്രവര്‍ത്തകരുടെ 1313 സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് പുറമേ ജനപ്രതിനിധികള്‍, വോളന്റിയര്‍മാര്‍, ജനമൈത്രി പോലിസ് എന്നിവരും കര്‍മ നിരതരാണ്. ഇവര്‍ 14102 വീടുകളാണ് ഇന്നലെ മാത്രം സന്ദര്‍ശിച്ചത്. ക്വാറന്റയിനിലുള്ള 6361 പേര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. ഇതോടൊപ്പം റയില്‍വേ, ബസ് സ്റ്റാന്‍ഡ്, റോഡുകള്‍, ജില്ലാ - സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായി 91 റാപിഡ് റസ്പോണ്‍സ് ടീമുകള്‍, 11 സ്ക്വാഡുകള്‍ എന്നിങ്ങനെ 3897 പേരാണ് ഫീല്‍ഡില്‍ സജീവമായിട്ടുള്ളത്.
date
- Log in to post comments