Skip to main content

കോവിഡ് 19 ജില്ലയില്‍ ആകെ 6361 പേര്‍ ഗൃഹനിരീക്ഷണത്തില്‍

ജില്ലയില്‍  ഇന്നലെ (ഏപ്രില്‍ 12) 6361 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. പുതുതായി ഗൃഹനിരീക്ഷണത്തില്‍ 46 പേര്‍  പ്രവേശിച്ചു.  ആശുപത്രിയില്‍ പുതിയതായി വന്ന ഒരാള്‍ ഉള്‍പ്പെടെ 11 പേര്‍ മാത്രമേ നിരീക്ഷണത്തില്‍ ഉള്ളൂ. ആരും ഡിസ്ചാര്‍ജ് ആയിട്ടില്ല. 18874 പേരില്‍ ഇതുവരെ 12502പേര്‍ നിരീക്ഷണത്തിന്റെ പരിധിയില്‍ നിന്നും ഒഴിവായിട്ടുണ്ട്.
ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് അയച്ച  1128 സാമ്പിളുകളില്‍ 18 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ ജില്ലയില്‍ പോസിറ്റീവായി ഏഴു കേസുകള്‍ മാത്രമാണുള്ളത്. രണ്ടു പേര്‍ രോഗം ഭേദമായി  വീട്ടിലേക്ക് തിരികെ എത്തി. ഇന്നലെ ഫലം വന്ന 50 സാമ്പിളുകളില്‍ എല്ലാം നെഗറ്റീവാണ്. ഇതുവരെ ഫലം വന്നതില്‍ 1099 എണ്ണം നെഗറ്റീവാണ്.  
 

date