ജയില്‍ ജ്യോതി സാക്ഷരതാ പരീക്ഷ 17ന്, തിരുവനന്തപുരം ജില്ലയില്‍ 122 തടവുകാര്‍ പരീക്ഷ എഴുതും
കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജയിലിലെ തടവുകാര്‍ക്കായി നടത്തുന്ന ജയില്‍ ജ്യോതി സാക്ഷരതാ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ 122 തടവുകാര്‍ പരീക്ഷ എഴുതും. സെന്റട്രല്‍ ജയിലില്‍ നിന്ന് 60 പേരും വനിതാ ജയിലില്‍ നിന്ന് 7 പേരും സ്പെഷല്‍ ജയിലില്‍ നിന്ന് 25 പേരും ജില്ലാ ജയിലില്‍ നിന്ന് 30 പേരുമാണ് ഫെബ്രുവരി 17ന് നടക്കുന്ന സാക്ഷരതാ പരീക്ഷ എഴുതുന്നത്.
സ്കൂളില്‍ ഒരു ക്ലാസിലും പഠിക്കാത്തവരാണ് സാക്ഷരതാ പരീക്ഷയിലൂടെ തുടര്‍വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്നത്. സാക്ഷരതാ പരീക്ഷയ്ക്ക് ശേഷം നാലാംതരം തുല്യതാ പരീക്ഷ, ഏഴാംതരം തുല്യതാ പരീക്ഷ, പത്താംതരം തുല്യതാ പരീക്ഷ, ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ എന്നിവ എഴുതാന്‍ തടവുകാര്‍ക്ക് അവസരമൊരുക്കും. ജയില്‍ ജ്യോതി പദ്ധതിയുടെ ഭാഗമായുളള സെന്‍ട്രല്‍ ജയിലിലെ സാക്ഷരതാ ക്ലാസ് സാക്ഷരതാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ ആര്. രമേഷ് കുമാര്‍, ജയില്‍ സൂപ്രണ്ട് എസ്. സന്തോഷ്, വെല്‍ഫെയര്‍ ഓഫീസര്‍ സുമന്ത് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പി.എന്‍.എക്സ്.594/18
- Log in to post comments