Skip to main content

കോവിഡ് 19 പ്രത്യേക ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സജീവ അംഗങ്ങള്‍ക്ക് പ്രത്യേക ധനസഹായമായി 1000 രൂപ വിതരണം ചെയ്യും. അര്‍ഹരായ അംഗങ്ങള്‍ പദ്ധതിയുടെ അംഗത്വ കാര്‍ഡ്, പാസ് ബുക്ക്, ബാങ്ക് പാസ്ബുക്ക്(ഐ എഫ് എസ് സി കോഡ് സഹിതം), ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും പേര്, മേല്‍വിലാസം, അംഗത്വം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, സത്യപ്രസ്താവന എന്നിവ ഉള്‍ക്കൊള്ളുന്ന അപേക്ഷ ഏപ്രില്‍ 30 നകം തപാലിലോ ൗിീൃഴമിശലെറംയൈസഹാ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2749847 എന്ന നമ്പരില്‍ ലഭിക്കും.

 

date