Skip to main content

കോവിഡ് 19 വൃക്കരോഗിക്ക്  മരുന്ന് എത്തിച്ചു നല്‍കി കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ

ലോക്ക് ഡൗണ്‍മൂലം മരുന്നുവാങ്ങാന്‍ മാര്‍ഗമില്ലാതെ വിഷമിച്ചിരുന്ന വൃക്കരോഗിക്ക് മരുന്ന് എത്തിച്ച് നല്‍കി കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ. ശൂരനാട് വടക്ക് പഞ്ചായത്തിലെ പന്ത്രണ്ടാം മുറിയില്‍ സുമ ഭവനത്തില്‍ വിനോദ്(45) വൃക്ക സംബന്ധമായ കഷ്ടതകള്‍ അനുഭവിച്ച് വരികയായിരുന്നു. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് മരുന്നുകള്‍ വാങ്ങിയിരുന്നുത്. അയ്യായിരത്തോളം രൂപ ഒരുമാസത്തെ മരുന്നിനായി വേണ്ടതുണ്ട്. രണ്ട് പെണ്‍മക്കളും അമ്മയും ഭാര്യയും അടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തിന് വരുമാനമാര്‍ഗങ്ങള്‍ ഒന്നുംതന്നെയില്ല. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ സുമനസ്സുകള്‍ക്ക് ഇദ്ദേഹത്തെ സഹായിക്കാന്‍ കഴിയാതെയും വന്നു.
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹത്തിന് മരുന്നുകള്‍ മുടക്കാന്‍ കഴിയുമായിരുന്നില്ല. ഇക്കാര്യം വാര്‍ഡ് മെമ്പര്‍ സുമ അറിയിച്ചു. അവര്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ആര്‍ എം ഒ ഡോ അനൂപിന്റെ നിര്‍ദേശപ്രകാരം ഒരു മാസത്തേക്കുള്ള മരുന്നുകള്‍ സംഘടിപ്പിച്ച് നല്‍കി.

 

date