Post Category
കോവിഡ് 19 വിഷുക്കണി കിറ്റിന് 100 രൂപ കുറപ്പിച്ച് സിവില്‍ സപ്ലൈസ് വകുപ്പ്
ജില്ലയില്‍ വിഷുക്കണി കിറ്റിന് 100 രൂപ കുറപ്പിച്ച് സിവില്‍ സപ്ലൈസ് വകുപ്പ്. 350 രൂപ ഈടാക്കിയ കച്ചവടക്കാരോട് കിറ്റുകള്‍ 250 രൂപയ്ക്ക് വിതരണം ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ നിര്‍ദേശിച്ചു. കൊല്ലം പൊതുകമ്പോളത്തിലും അയത്തില്‍ ഭാഗങ്ങളിലും 400 രൂപയ്ക്ക് വിറ്റ മാട്ടിറച്ചി നിലവിലുള്ള വിലയായ 380 രൂപ ഈടാക്കാനും നിര്‍ദേശിച്ചു. ഇന്നലെ(ഏപ്രില്‍ 13) 31 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. അമിത വില ഈടാക്കിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി വി അനില്‍കുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ഹുസൈന്, ഗോപകുമാര്‍, ദിലീപ്സെന്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments