പഞ്ചായത്ത് ദിനാഘോഷം: സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് അവസരം ഉപയോഗപ്പെടുത്തണം
പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറുകളില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍, പഞ്ചായത്തുകളുടെ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതിനും സംശയങ്ങള്‍ ദൂരികരിക്കുന്നതിന് വെബ് സൈറ്റില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചില പഞ്ചായത്തുകള്‍ മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
. കേരളത്തിന്റെ വികസന മണ്ഡലത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ആശയ വ്യക്തത ഉണ്ടാക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ വകുപ്പ് സെക്രട്ടറിമാര്‍, മിഷന്‍ ഡയറക്ടര്‍മാര്‍, സംസ്ഥാന തല ചുമതലക്കാര്‍ എന്നിവരാണ് മറുപടി നല്‍കുക.ചോദ്യങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അയക്കുന്നത്തിന് പഞ്ചായത്ത് ഡേ വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഫെബ്രുവരി 16 വൈകിട്ട് അഞ്ചു മണി വരെ നീട്ടിയതായും കണ്‍വിനര്‍ അറിയിച്ചു.
- Log in to post comments