പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ പ്രവേശനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.സി.ഇ സ്ക്കൂളിലേക്കും, കുറ്റിച്ചലില്‍ പ്രവര്‍ത്തിക്കുന്ന ജി.കാര്ത്തികേയന് മെമ്മോറിയല്‍ സി.ബി.എസ്.ഇ. സ്ക്കൂളിലേക്കും ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം, ഭക്ഷണം, താമസം തുടങ്ങി മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കുന്നതാണ്.
അപേക്ഷകര്‍ പട്ടികവര്‍ഗ്ഗക്കാരും1,00,000/-രൂപയില്‍ താഴെ വരുമാനമുള്ളവരുമായിരിക്കണം. കാട്ടുനായ്ക്ക, ചോലനായ്ക്ക തുടങ്ങി പ്രാക്തനഗോത്രവര്ഗ്ഗക്കാര്ക്ക് വരുമാന പരിധി ബാധകമല്ല.
പേര്, പൂര്‍ണ്ണമായ മേല്‍വിലാസം, ജനനതീയ്യതി, വാര്‍ഷിക വരുമാനം, രക്ഷാകര്‍ത്താവിന്റെ മേല്‍വിലാസം, എന്നീ വിവരങ്ങള്‍ വ്യക്തമാക്കി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ രക്ഷിതാവിന്റെ സമ്മതപത്രം, ജാതി, വരുമാനസര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി 28നകം നിലമ്പൂര്‍ ഐ.റ്റി.ഡി.പി. ആഫീസിലോ നിലമ്പൂര്‍/എടവണ്ണ/പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭിക്കേണ്ടണ്ണ്താണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നിലമ്പൂര്‍ ഐ.റ്റി.ഡി.പി. ആഫീസിലോ നിലമ്പൂര്‍/എടവണ്ണ/പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.
ഐ.റ്റി.ഡി. പി. ആഫീസ് നിലമ്പൂര്‍ - 04931 - 220315
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എടവണ്ണ - 9496070369
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് നിലമ്പൂര്‍ - 9496070368
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പെരിന്തല്‍മണ്ണ - 9496070400
- Log in to post comments