Skip to main content

കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് ഭിന്നശേഷിക്കാരുടെ സഹായഹസ്തം

ഭിന്നശേഷി ജനത കോവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 76,341 രൂപ സംഭാവനയായി നല്‍കി. ശാസ്താംകോട്ട മനോവികാസ് സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളാണ് സംഭാവന നല്‍കിയത്. സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ വിഷുക്കൈനീട്ടവും പുതിയ യൂണിഫോം വാങ്ങാന്‍ ശേഖരിച്ച സമ്പാദ്യങ്ങളും അവരുടെ മാതാപിതാക്കള്‍ നല്‍കിയ തുകകകളും ചേര്‍ത്താണ് സംഭാവന നല്‍കിയത്. തുക മനോവികാസ് ചെയര്‍മാന്‍ ഡി ജേക്കബ് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എല്‍ അമ്പിളി, രക്ഷാകര്‍തൃ സമിതി പ്രതിനിധി ഷീജാ സുദേവന്‍ എന്നിവരും സന്നിഹിതരായി.
(പി.ആര്‍.കെ. നമ്പര്‍. 1199/2020)

 

date