Skip to main content

ആര്‍.എസ്.ബി.വൈ ചിസ് പദ്ധതി:  ജില്ലാതല  ശില്പശാല സംഘടിപ്പിച്ചു

  ആര്‍.എസ്.ബി.വൈ ചിസ് പദ്ധതിയുടെ ഈ വര്‍ഷത്തെ സ്മാര്‍ട്ട്കാര്‍ഡ് എന്റോള്‍മെന്റ് റിന്യൂവല്‍  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതല ശില്‍പ്പശാല സംഘടിപ്പിച്ചു.    എ.ഡി.എം: എന്‍.ദേവിദാസ് ഉദ്ഘാടനംചെയ്തു. ജില്ലാലേബര്‍ ഓഫീസര്‍  (എന്‍ഫോഴ്‌സ്‌മെന്റ്) എം.കുമാരന്‍ നായര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.മോഹനന്‍, കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഹരിദാസ്, അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ സദാനന്ദന്‍, ചിയാക്ക് ജില്ലാ പ്രൊജക്റ്റ് മാനേജര്‍ എം.സതീശന്‍ ഇരിയ, ആശ ജില്ലാ കോര്‍ഡിനേറ്റര്‍ ശശികാന്ത്.പി, അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ശ്രീരാജ്.പി.നായര്‍, റിലയന്‍സ് ഡി.പി.ഒ പ്രമോദ് തോമസ്, വിജേഷ് എന്നിവര്‍ സംസാരിച്ചു.
 

date