Skip to main content

റോഡ്‌സുരക്ഷ  തെരുവ്‌നാടകം; അപേക്ഷ തീയതി നീട്ടി

  റോഡ്‌സുരക്ഷാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാബോധവല്‍ക്കരണത്തിനായി   ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അവതരിപ്പിക്കുന്നതിന്  തെരുവ്‌നാടക സംഘത്തെ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷ തീയതി നീട്ടി. റോഡ്‌സുരക്ഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന 25 മിനുട്ട് ദൈര്‍ഘ്യമുളള  തെരുവ് നാടകത്തിന്റെ സ്‌ക്രിപ്റ്റ്  ഉള്‍പ്പെടെ  നാടകസംഘത്തിന്റെ  വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ എന്‍ട്രികള്‍  ഈ മാസം 24 നകം  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍സ്റ്റേഷന്‍, പി ഒ വിദ്യാനഗര്‍, കാസര്‍കോട് 671123 എന്ന വിലാസത്തില്‍ ലഭിക്കണം.  തെരഞ്ഞെടുക്കുന്ന  നാടകസംഘത്തിന്   ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍  തെരുവ്‌നാടകം  അവതരിപ്പിക്കുന്നതിന് ഫണ്ട് അനുവദിക്കും.
 

date