Skip to main content

ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 17 മുതല്‍ 24 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച എം.എസ്. രഞ്ജിത്തിന്റെ ഫോട്ടോ പ്രദര്‍ശനം ടൂറിസം, ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഓരോ ചിത്രവും വളരെ വാചാലമാണെന്നും അത് നമ്മുടെ ചുറ്റുപാടുകളിലേക്ക് വളരെ ശ്രദ്ധയോടെ നമ്മെ കൊണ്ടെത്തിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കവി വിനോദ് വൈശാഖി, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് സുജിത്ത് എന്നിവര്‍ പങ്കെടുത്തു.

പി.എന്‍.എക്‌സ്.616/18

date