Skip to main content

കോവിഡ് 19 ഹാര്‍ബറിലെ നിയന്ത്രണങ്ങളുമായി സഹകരിക്കണം ലേലക്കാരെ ഒഴിവാക്കില്ല - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ഹാര്‍ബറുകളില്‍ മത്സ്യകച്ചവടം ഉള്‍പ്പടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ലേലക്കാരെ ഒഴിവാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോടും വിരോധം തീര്‍ക്കാനോ ബുദ്ധിമുട്ടിക്കാനോ ഉദ്ദേശിച്ചല്ല നിയന്ത്രണങ്ങള്‍. മറിച്ച് കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും സമൂഹ വ്യാപനം തടയുന്നതിനുമാണ് നടപടി വേണ്ടിവന്നത്. സദുദ്ദേശത്തോടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദുരുദ്ദേശത്തൊടെ ചിലര്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. നീണ്ടകരയില്‍ ചില തൊഴിലാളികള്‍ക്ക് അഞ്ച് ദിവസംകൊണ്ട് 31000 രൂപ വരെ ലഭിച്ചിട്ടുണ്ട്. മത്സ്യഫെഡ് നിലവില്‍ മത്സ്യം വാങ്ങുന്നില്ല. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി മത്സ്യത്തിന്റെ വില നിശ്ചയിക്കും. മത്സ്യം വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയുണ്ടാകുമ്പോള്‍ മാത്രമാണ് മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ മത്സ്യഫെഡ് മത്സ്യം വാങ്ങുന്നത്. നിയന്ത്രണങ്ങള്‍ മാറുമ്പോള്‍ ലേലക്കാരെ ഒഴിവാക്കില്ല. നിബന്ധനകളോടെ ലേലക്കാരെ പ്രവര്‍ത്തിക്കാന്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
(പി.ആര്‍.കെ. നമ്പര്‍. 1221/2020) 

date