Skip to main content

കോവിഡ് 19 ഹോട്ട് സ്‌പോട്ട് മേഖലകളിലുള്ള ഗര്‍ഭിണികള്‍ സ്രവ പരിശോധന നടത്തണം

ഹോട്ട് സ്‌പോട്ട് മേഖലയില്‍ താമസിക്കുന്ന എല്ലാ ഗര്‍ഭിണികളും കൊറോണ സ്രവ പരിശോധന നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുകയാണെങ്കില്‍ ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയരായ ഗര്‍ഭിണികള്‍ ഗര്‍ഭം തികയുമ്പോള്‍ (38 ആഴ്ച) ഒന്നുകൂടി സ്വാബ് പരിശോധന നടത്തേണ്ടതാണ്. ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളിലെ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് തത്കാലം നടത്തേണ്ടതില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1233/2020)
 

date