കോവിഡ് 19 സെന്റിനല്‍ സര്‍വെയ്‌ലന്‍സ് രണ്ടാംഘട്ടം തുടങ്ങി
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സെന്റിനല്‍ സര്‍വൈലന്‍സ് രണ്ടാം ഘട്ടത്തിന് തുടക്കമായി. ചാത്തന്നൂരിലെ ആരോഗ്യ പ്രവര്‍ത്തകയുടെ സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിച്ചത് സെന്റിനല്‍ സര്‍വെയ്‌ലന്‍സിലൂടെയാണ്. ഹോട്ട് സ്‌പോട്ട് മേഖലകളിലും ഹൈ റിസ്‌ക് കാറ്റഗറികളിലും ഉള്‍പെടുന്നവരുടെ സാമ്പിള്‍ റാന്‍ഡമായി ശേഖരിച്ച് സമൂഹവ്യാപന സാധ്യതകള്‍ പരിശോധിക്കുന്നതിനാണ് സെന്റിനല്‍ സര്‍വെയ്‌ലന്‍സ് നടത്തുന്നത്.
രണ്ടാം ഘട്ടത്തില്‍ ആകെ 80 പേരുടെ സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഫീല്‍ഡ് ജോലിയില്‍ വ്യാപൃതരായിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍, കമ്യൂണിറ്റി കിച്ചന്‍ തൊഴിലാളികള്‍, നഴ്‌സുമാര്‍, ആശ, പോസിറ്റീവ് കേസുമായി ഇടപെട്ട ജനപ്രതിനിധികള്‍, സമൂഹത്തില്‍ നിരന്തരം ഇടപെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്. ചാത്തന്നൂര്‍, വിളക്കുടി, പത്തനാപുരം, പുനലൂര്‍ മുനിസിപ്പാലിറ്റി, കൊല്ലം കോര്‍പ്പറേഷന്‍ എന്നീ പ്രദേശങ്ങളാണ് പരിശോധനയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1234/2020)
- Log in to post comments