Skip to main content

കോവിഡ് 19 ഫലപ്രദമായി സര്‍വൈലന്‍സ്: പോസിറ്റീവായത്  സെന്റിനല്‍, ഓഗ്‌മെന്റഡ് സാമ്പിളുകള്‍

സമൂഹവ്യാപനം പ്രതിരോധിക്കുന്നതിനായി ജില്ലയില്‍ ആരംഭിച്ച ഓഗാമെന്റഡ് സാമ്പില്‍ പരിശോധനയും സെന്റിനല്‍ സര്‍വൈലന്‍സും ഫലപ്രദം. ശേഖരിച്ച 200 ഓഗ്മെന്റഡ് സാമ്പിളുകളില്‍ ഒന്നാണ് ഇന്നലെ(ഏപ്രില്‍ 29) റിപ്പോര്‍ട് ചെയ്ത ആന്ധ്രാ സ്വദേശിയുടേത് ( P20    ). അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ ഒരാളുടെ സാമ്പിളായി എടുത്തത് ആന്ധ്രാ സ്വദേശിയായ മീന്‍ വില്പനക്കാരന്റേതായിരുന്നു. ഏപ്രില്‍ 22 ന് ജില്ലയിലെത്തിയ ഇയാളെ പൊലിസ് 24 ന് ഓച്ചിറ സത്രത്തില്‍ എത്തിക്കുകയായിരുന്നു.  ജില്ലയില്‍ കോവിഡ് പോസിറ്റീവിന്റെ എണ്ണം കൂടുന്നുവെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും വിവരങ്ങള്‍ മറയ്ച്ചു വയ്ക്കുമായിരുന്ന ആളുകളെയാണ് ഓഗ്മെന്റഡ് സെന്റിനല്‍ സര്‍വെയ്‌ലന്‍സിലൂടെ കണ്ടെത്താന്‍ കഴിഞ്ഞത്.
അതുപോലെ സെന്റിനല്‍ സര്‍വെയ്ലന്‍സില്‍ എടുത്ത സാമ്പിള്‍ പരിശോധനയിലാണ് ചാത്തന്നൂരിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ( P14    ) കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇവരെ സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവായതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു ചികിത്സ നല്‍കുകയാണ്. കേസുകളുടെ എണ്ണം കൂടുന്നുവെങ്കിലും കൃത്യമായ ഇടപെടല്‍ നടത്തുകയും സമൂഹത്തില്‍ കോവിഡ് 19 രോഗബാധ തടയാനും സാധിച്ചതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040 (വാട്സ് ആപ് മാത്രം),1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ. നമ്പര്‍. 1246/2020)
 

date