കോവിഡ് 19 ജില്ലയില്‍ ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
ജില്ലയില്‍ ആറ് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രത അതീവ കര്‍ശനമാക്കി. പോസിറ്റീവായ നാലു പേര്‍ ചാത്തന്നൂരുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഒരാള്‍(P15) ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷന്‍ സ്വദേശികളുടെ ഒന്‍പതു വയസുള്ള മകനാണ്. രണ്ടാമത്തെ ആള്‍ (P16) കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിയും (41 വയസ്) ചാത്തന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയുമാണ്. കുളത്തൂപ്പുഴ സ്വദേശിയായ 73 കാരനാണ് മൂന്നാമത്തെ ആള്‍(P17). ചാത്തന്നൂര്‍ എം സി പുരം നിവാസിയായ 64 കാരനാണ് നാലാമത്തെയാള്‍ (P18). തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിയും (52 വയസ്) ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയുമാണ് അഞ്ചാമത്തെ ആള്‍(P19). ആറാമത്തെ പോസിറ്റീവ് കേസ് ഓഗ്മെന്റഡ് സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി കണ്ടെത്തിയ ആന്ധ്ര സ്വദേശിയായ 28 കാരനാണ് (P20).
(പി.ആര്‍.കെ. നമ്പര്‍. 1251/2020)
- Log in to post comments