മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് : സൗജന്യ ധനസഹായം അപേക്ഷ ക്ഷണിച്ചു
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് സൗജന്യ ധനസഹായം നല്‍കുന്നു. ബസ്, ഗുഡ്സ്, ടാക്സി, ഓട്ടോ തൊഴിലാളികള്‍ക്ക് യഥാക്രമം 5,000, 3,500, 2,500, 2,000 രൂപ നിരക്കിലാണ് സഹായം. 1991ലെ ഓട്ടോറിക്ഷ പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 2,000 രൂപ നിരക്കിലും 2004 ലെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍ക്ക് 1,000 രൂപ നിരക്കിലുമാണ് സൗജന്യ ധനസഹായം. അനിശ്ചിതമായി തുടരുന്ന പ്രതിസന്ധി കണക്കിലെടുത്താണ് മുമ്പ് പ്രഖ്യാപിച്ച തിരിച്ചടക്കേണ്ടാത്ത വായ്പയ്ക്ക് പകരമായി തികച്ചും സൗജന്യ ധനസഹായം പ്രഖ്യാപിച്ചത്. നിലവില്‍ തിരിച്ചടക്കേണ്ടാത്ത വായ്പ അനുവദിക്കപ്പെട്ടവര്‍ക്കും ഇതിനോടകം വായ്പയ്ക്ക് അപേക്ഷിച്ചവര്‍ക്കും ഈ തുക തികച്ചും സൗജന്യമായി അനുവദിച്ചതായി പരിഗണിക്കും. വായ്പ് ഇനത്തില്‍ തുക കൈപ്പറ്റിയവരും വായ്പയ്ക്കായി അപേക്ഷ സമര്‍പ്പിച്ചവരും ഈ ആനുകൂല്യത്തിനായി വീണ്ടും അപേക്ഷിക്കേണ്ടതില്ല.ഇതുവരെയും അപേക്ഷിച്ചിട്ടില്ലാത്ത അംഗങ്ങളായ തൊഴിലാളികള്‍ അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബോര്‍ഡി്ന്റെ വെബ് സൈറ്റായ www.kmtwwfb.org സന്ദര്‍ശിക്കണമെന്ന് ചെയര്‍മാന്‍ അഡ്വ.എം.എസ് സ്‌കറിയ അറിയിച്ചു.
- Log in to post comments