Post Category
ലോക് ഡൗൺ കാലത്തു കുട്ടികൾക്ക് കഴിവുകൾ പ്രദർശിപ്പിക്കാനായി വിക്ടേഴ്‌സ് ചാനലിൽ അവസരം
കുട്ടികളുടെ വിവിധ കഴിവുകൾ ചിത്രീകരിച്ചവ സംപ്രേഷണം ചെയ്യാൻ വിക്ടേഴ്സ് ചാനൽ അവസരമൊരുക്കുന്നു. ആടാനും പാടാനും കഥപറയാനും കഴിയുന്നവർക്കും പരീക്ഷണനിരീഷണങ്ങളിൽ ഏർപ്പെടുന്നവർക്കും ചിത്രരചന തുടങ്ങി വിഷയങ്ങളിൽ താല്പര്യമുള്ളവർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സിൽ 'മുത്തോട് മുത്ത്' എന്ന പരിപാടിക്ക് തുടക്കം കുറിക്കുകയാണ്. താല്പര്യമുള്ളവർക്ക് മൊബൈലിൽ ചിത്രീകരിച്ചു 89 21 88 66 28 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്കയക്കാം. മൂന്നു മിനിട്ടിനു താഴെ ആയിരിക്കണം ദൈർഘ്യം. തിരഞ്ഞെടുക്കപെടുന്നവ വിക്ടേഴ്സിൽ പ്രദര്ശിപ്പിക്കുന്നതോടൊപ്പം വിക്ടേഴ്‌സിന്റെ സാമൂഹ്യമാധ്യമങ്ങളായ യൂടുബ് ചാനൽ https://www.youtube.com/itsvicters ഫേസ് ബൂക് പേജ് https://www.facebook.com/victerseduchannel എന്നിവയിൽ നൽകുകയും ചെയ്യും.
പി.എൻ.എക്സ്.1616/2020
date
- Log in to post comments