Skip to main content

ലാലൂരിലെ ഖരമാലിന്യം ബയോ മൈനിങ് ചെയ്യും

തൃശ്ശൂർ കോർപ്പറേഷനു കീഴിലുള്ള ലാലൂരിലെ ട്രഞ്ചിങ് പ്രദേശത്തെ ഖരമാലിന്യം ബയോ മൈനിങ് നടത്തി ധാതുക്കൾ വേർതിരിക്കാൻ കൗൺസിലിൽ തീരുമാനമായി. ലാലൂരിലെ ട്രഞ്ചിങ് ഗ്രൗണ്ടിൽ 92 വർഷത്തെ ഖരമാലിന്യങ്ങൾ ആണ് നിലവിലുള്ളത്. ഖര മാലിന്യത്തിൽനിന്ന് വേർതിരിച്ച് എടുക്കാവുന്നവ എടുത്ത് പുറമെ വിലക്ക് നൽകുകയോ ഉപയോഗ ശൂന്യമായവ അവിടെ തന്നെ കുഴിച്ചു മൂടുകയോ, എടുത്ത് മാറ്റുകയോ ചെയ്യും. 2016ലെ ഖരമാലിന്യ മാനേജ്മെൻറ് നിയമ പ്രകാരം പഴയ ഖരമാലിന്യ സംസ്‌കരണം പൂർണമായും നടപ്പിലാക്കേണ്ടതിന്റെ ഭാഗമായാണിത്. മാലിന്യം തള്ളിയിരുന്ന ലാലൂരിൽ ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കുന്നതിനും ഖര മാലിന്യ സംസ്‌കരണത്തിനും പുതിയ കൗൺസിലാണ് മുൻകൈ എടുത്തത്. ഇതോടെ മാലിന്യ കൂമ്പാരത്തിൽ നിന്നും ലാലൂരിന് പരിപൂർണ മോചനമാകും.

date