Skip to main content

പ്രവാസികളുടെ മടങ്ങിവരവിന് സജ്ജമായി വാടാനപ്പിള്ളി

പ്രവാസികളുടെ മടങ്ങിവരവിന് സജ്ജമായി വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പ്രവാസികളുടെ കണക്കും ക്വാറൻൈറൻ സൗകര്യങ്ങളും മുരളി പെരുനെല്ലി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. പഞ്ചായത്തിന്റെ കണക്കനുസരിച്ച് 2000 ത്തോളം പ്രവാസികളാണ് നാട്ടിലുള്ളത്. ഇവർക്ക് വേണ്ട സൗകര്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്യത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രവാസികളെ ക്വാറൻൈറൻ ചെയ്യാൻ വീടുകളും ലോഡ്ജുകളും കണ്ടെത്തി ശുചീകരിച്ചിട്ടുണ്ട്.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും അവലോകനം ചെയ്തു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കുന്നുണ്ട്. പ്രധാനമായും മുണ്ട കായൽ, ചേലോട് തോട്, ഓർക്കായൽ തുടങ്ങിയ മൂന്ന് തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ പ്രസിഡൻറ് ഷാജിത്ത് വാടാനപ്പിള്ളിയും ഉദ്യോഗസ്ഥരും പങ്കെടുത്തു.

date