Skip to main content

ഐടിഡിപി 8201 ഗുണഭോക്താക്കള്‍ക്ക്  പോഷകാഹാര കിറ്റ് നല്‍കി

ജില്ലയില്‍ 8201 പേര്‍ക്ക്  പട്ടിക വര്‍ഗ വകുപ്പ് പോഷകാഹാര കിറ്റ് നല്കി.   പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കിടപ്പുരോഗികള്‍, മറ്റ് കഷ്ടതയനുഭവിക്കുന്നവര്‍, എന്നിവര്‍ക്കാണ്   പോഷകാഹാര കിറ്റുകള്‍ നല്കിയത്. 3 കിലോ ഗോതമ്പ് നുറുക്ക്, 500 ഗ്രാം വീതം ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കര എന്നിവയും അര ലിറ്റര്‍ വെളിച്ചെണ്ണയുമാണ് ഭക്ഷ്യധാന്യ കിറ്റില്‍ ഉള്ളത്.
ത്രിവേണി മുഖേനയാണ്  കിറ്റുകള്‍ വിതരണം  ചെയ്തത്. ഏപ്രില്‍ മാസത്തെ സൗജന്യ റേഷന്‍ ജില്ലയിലെ 17170 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ കൈപ്പറ്റി. 17 ഇനങ്ങളുള്ള സ്‌പെഷ്യല്‍ പലവ്യഞ്ജനക്കിറ്റ് 15929 പട്ടികവര്‍ഗ്ഗ കുടുംബങ്ങളും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അരി 10605 പട്ടികവര്‍ഗ്ഗ കുടുംബങ്ങളും കൈപ്പറ്റിയിട്ടുണ്ട്.
ഇതില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഭക്ഷ്യസഹായപദ്ധതിയിലുള്‍പ്പെടുത്തി ഭക്ഷ്യധാന്യങ്ങള്‍ നല്‍കി.

date