Skip to main content

പി.എസ്.സി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി

 

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി പരിശീലനം ആരംഭിച്ചു.
. പി.എസ്.സി, യു.പി.എസ്.സി , എസ് എസ്.സി അടക്കമുള്ള വിവിധ കോഴ്‌സുകളിലേക്കാണ്  ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. അഡ്മിഷന്‍ എടുത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളിച്ച് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ്  ക്ലാസുകള്‍ നടക്കുന്നത്. മലപ്പുറം മഅ്ദിന്‍ അക്കാദമി , മലപ്പുറം ടൗണ്‍ ഹാളിലെ ഷിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി, പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജ്  തുടങ്ങിയ ഉപകേന്ദ്രങ്ങളിലും ഇതേ മാതൃകയില്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്
 

date